ലക്ഷ്യത്തിലേക്ക്...
ലക്ഷ്യത്തിലേക്ക്...
ഉണങ്ങിവറ്റിയ
തൊണ്ടയിലേക്കുറ്റി വീണ
നീര്‍ത്തുള്ളികള്‍ക്കുമായില്ല
എന്റെ ദാഹമകറ്റാന്‍.
കാത്തിരുന്ന്,
ഒടുവില്‍ തിമര്‍ത്തുപെയ്‌തെങ്കിലും
ഇപ്പോഴും കാത്തിരിപ്പാണ്
എവിടെയോ മറന്നുവെച്ച
ഓര്‍ത്തോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന
നിനക്കായ് പൂഴ്ത്തിവെച്ച സ്‌നേഹത്തെ
ഒന്നു തുറന്നെഴുതാന്‍.
'ഐ.ലവ്.യു'
ചിലരതിനെ 'വണ്‍ ഫോര്‍ ത്രീ'
ഭയത്താലെ ഞാന്‍ വിരലുകള്‍ മടക്കിപ്പിടിച്ചും
അവളുടെ ഹൃദയത്തിലേക്കൊന്നെ-
ത്തിനോക്കി.
ശൂന്യമോ..!
'വര്‍ഷക്കാലമായാലെന്ന്'
നോട്ട്ബുക്കിലെഴുതിയ കരിമഷിയെ
മഴത്തുള്ളികള്‍ കലക്കി,
വൃത്തികേടാക്കി.
ഒടുവില്‍,
സ്‌നേഹം നിഷ്‌ക്രിയനായി
കൈവിട്ടിറങ്ങുമ്പോള്‍
മുറ്റത്തെ ബക്കറ്റില്‍
മഴവെള്ളം നിറഞ്ഞൊഴുകന്നുണ്ടായിരുന്നു.
No comments:
Post a Comment