Tuesday, January 1, 2013

തിരിച്ചറിവ്



തിരിച്ചറിവ്

ഡല്‍ഹിയിലെ മാനഭംഗ വാര്‍ത്ത വായിച്ച ശേഷം
ഞാനും ഉറക്കവും
തമ്മിലുള്ള അകലം
നശ്ചയിച്ചിരുന്നത് ഈ
കൊതുകുകളായിരുന്നു,
റോഡരികിലും, പഞ്ചായത്ത്
കിണറിന്റെ ആള്‍മറയിലും
'സൂക്ഷിക്കുക' എന്നെഴുതിയിരിക്കുന്നു.
വല വിരിച്ചും, ഇ-ബാറ്റ്
വീശിയും പോരാട്ടം
അവസാനിക്കുമ്പോള്‍
കൈയടിയൊച്ചയോടെ
സാഹസികാഭ്യാസം കഴിഞ്ഞ്
തിരിച്ച് പോകും,
വയറ് നിറച്ച്.
ഇന്ന് ഗ്യാലറി ശൂന്യമാണ്.
ഇ-ബാറ്റും പിടിച്ച് പിച്ചില്‍
നില്‍ക്കാന്‍ തുടങ്ങിയിട്ട്
നേരമേറെയായി.
ഒടുവില്‍
മാസ്ക് ധരിച്ചെത്തിയ
പെണ്‍കൊതുകു പറഞ്ഞു:
"ഞങ്ങള്‍ക്ക് ഇന്ത്യക്കാരെ പേടിയാണ്''

1 comment: