Friday, May 9, 2014

ആ പുഷ്പവും...



Thursday, May 30, 2013

ഒരു മലയാളിക്കവിത





കഥയിലൊരിക്കല്‍ (കൂരിരുട്ടില്‍)
ഇര തേടി അമീബയും
പുറത്തിറങ്ങിയത്
വിശന്നിട്ടായിരുന്നു.

തീന്‍മേശയില്‍
പൊരിഞ്ഞതും കരിഞ്ഞതും
പലനിറത്തില്‍ പോളീഷ്
ചെയ്ത വിഭവങ്ങള്‍
നമുക്ക് വിളമ്പുന്നതും
വിശപ്പുതന്നെ.

നെല്‍ വയല്‍ വരമ്പുകളും
നിറഞ്ഞൊഴുകും അരുവികളും
ഇന്ന്
കാന്‍വാസില്‍ വരക്കുകയാണ്
മലയാളികള്‍!

പച്ചപ്പുവാരിപ്പുണര്‍ന്നിരുന്ന
ഇടനാഴികകളില്‍
ദൈവം പോലുമറിയാതെ
'കെട്ടിടക്കാടുകള്‍'
പണിയുകയാണ്
മലയാളികള്‍!

സത്യം,
ഇനിയൊരു തലമുറക്കുമിടയില്ല
ഒരു തുണ്ടുഭൂമിയിലെങ്കിലും
ഒരു തളിര്‍ തളിര്‍ത്തുകാണുവാന്‍.

കരകവിഞ്ഞൊഴുകുവാന്‍
കരയില്ല, പുഴയില്ല
തെളിനീര്‍ മിഴിക്കും
നീര്‍ചാലുകളും.

എന്തിനിനീ ഭയം?
മലയാളിക്ക് ദാഹമകറ്റാന്‍-ബാഗില്‍
'ഫില്‍റ്റര്‍' ചെയ്ത വാട്ടര്‍ ബോട്ടിലുണ്ട്.

ഇനിയൊരിടമില്ല
സ്വജഡമൊന്ന് കുഴിച്ചുമൂടാന്‍
ശവക്കല്ലറയിലൊരു ചെമ്പരത്തിപ്പൂ
പറിച്ചുവെക്കാന്‍-ഈ
വികസിച്ച മലയാളിക്ക്.

Monday, May 27, 2013

ലക്ഷ്യത്തിലേക്ക്...

ലക്ഷ്യത്തിലേക്ക്...


ഉണങ്ങിവറ്റിയ 

തൊണ്ടയിലേക്കുറ്റി വീണ

നീര്‍ത്തുള്ളികള്‍ക്കുമായില്ല

എന്റെ ദാഹമകറ്റാന്‍.


കാത്തിരുന്ന്,

ഒടുവില്‍ തിമര്‍ത്തുപെയ്‌തെങ്കിലും

ഇപ്പോഴും കാത്തിരിപ്പാണ്

എവിടെയോ മറന്നുവെച്ച

ഓര്‍ത്തോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന

നിനക്കായ് പൂഴ്ത്തിവെച്ച സ്‌നേഹത്തെ

ഒന്നു തുറന്നെഴുതാന്‍.


'ഐ.ലവ്.യു'

ചിലരതിനെ 'വണ്‍ ഫോര്‍ ത്രീ'

ഭയത്താലെ ഞാന്‍ വിരലുകള്‍ മടക്കിപ്പിടിച്ചും

അവളുടെ ഹൃദയത്തിലേക്കൊന്നെ-

ത്തിനോക്കി.

ശൂന്യമോ..!


'വര്‍ഷക്കാലമായാലെന്ന്'

നോട്ട്ബുക്കിലെഴുതിയ കരിമഷിയെ

മഴത്തുള്ളികള്‍ കലക്കി,

വൃത്തികേടാക്കി.


ഒടുവില്‍,

സ്‌നേഹം നിഷ്‌ക്രിയനായി

കൈവിട്ടിറങ്ങുമ്പോള്‍

മുറ്റത്തെ ബക്കറ്റില്‍

മഴവെള്ളം നിറഞ്ഞൊഴുകന്നുണ്ടായിരുന്നു.


Friday, January 4, 2013

എന്റെ ജയിലനഭുവങ്ങള്‍



ജയില്‍, അതൊരു സംഭവമാ... ആര്‍ക്കും എങ്ങനെയും എത്തിച്ചേരാം.  വിശാലമായ ഒരു പാര്‍ക്ക്. എല്ലാ വിധ സൌകര്യവും അത് നമുക്കായി തുറന്നിട്ടിരിക്കുന്നു. കുറ്റവാളികള്‍ക്ക്  നാടും വീടും ഇല്ലെങ്കിലും ജയില്‍ വാസം വളരെ ഹാപ്പിയാണ്. 
13/03/2011 വെള്ളിയാഴ്ച രാവിലെ പരപ്പനങ്ങാടി റെയില്‍ വേസ്റേഷനില്‍ നിന്നും തൃശൂരിലേക്ക് വണ്ടി കയറി. ശക്തന്‍ സ്ററാന്റില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് ബസ് യാത്ര.15 മിനുട്ട് യാത്രക്ക് ശേഷം ജയിലിന് മുന്നില്‍ ബസ് ബ്രേക്കിട്ടു. വിജനമായ പ്രദേശം, അടുത്തൊന്നും കടകളോ, വീടുകളോ ഇല്ല, റോഡരികില്‍ കരിമ്പ് ജ്യൂസും ഇളനീര്‍ പന്തലുകളും .  ഞങ്ങളോട് ജയിലിലേക്കെത്താന്‍ കല്‍പിച്ച ശഫീഖ് ഷാ യെയും കാത്ത് മരച്ചുവട്ടില്‍ ഇരുന്നു. ദാഹം തീര്‍ക്കാന്‍ ഒരു ഗ്ളാസ് കരിമ്പ് ജൂസും.
12 മണിക്ക് ഞങ്ങള്‍ കവാടം കടന്നു. കടന്ന ഉടനെ തോക്കുമേന്തി പോലീസുകാര്‍ ഞങ്ങളുടെ നേരെ പാഞ്ഞടുത്തു. രാക്ഷമക്കണ്ണുകളോടെ അയാള്‍ നമ്മെ നോക്കി. വന്നതിന്റെ കാര്യമന്വേഷിച്ചു. സെക്യൂരിററിക്കാരന് ശഫീഖ് ഷാ യുടെ പേരും ഷാ തന്ന കത്തും കാണിച്ചു. വെയിററിംഗ് ഷെഡില്‍ പോവാന്‍ പറഞ്ഞു. പുതുതായി ടാറിട്ട റോഡിലൂടെ ഞങ്ങള്‍ നടന്നു, ഇടത്ത് തിരിഞ്ഞ് അല്‍പം മുന്നോട്ട് 'വിയ്യൂര്‍ സെന്റര്‍ ജയില്‍ 'എന്നെഴുതിയ വലിയ ബോര്‍ഡോടു കൂടിയ കൂറ്റന്‍ ഗേറ്റ്. ഞങ്ങള്‍ ഷെഡില്‍ ഇരുന്നു.

ഗേറ്റിനകത്തെ റൂമില്‍ ജയിലാളിയെ കാണാന്‍ വന്ന ഒരു കുടുംബം കണ്ണും തുടച്ച് പുറത്തേക്കിറങ്ങി, ഞങ്ങളുടെ അടുത്ത് വന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകള്‍ "കൈ വെട്ടില്‍ കുടുങ്ങിയതാ...'' ഇടറുന്ന ശബ്ദം.  ദുആ ചെയ്യാന്‍ പറഞ്ഞു. പിന്നെ ഒരു വല്ലിപ്പ ഞങ്ങളുടെ അടുത്തെത്തി, "ന്റെ മോനാതിലുള്ളത്...'' തേങ്ങലുകള്‍ക്കാശ്വാസമേകാന്‍ ഒന്ന് പ്രാര്‍ത്ഥിച്ചു."അല്ലാഹു എല്ലാം എളുപ്പത്തിലാക്കട്ടെ..ആമീന്‍'' അവര്‍ നടന്നകന്നു..
വീണ്ടും കാത്തിരിപ്പ്, ഏതോ നാട്ടില്‍ നിന്നും മകനെ കാണാന്‍ എത്തിയ ഒരു കുടുംബം. ഞങ്ങളുടെ കൂടെ ജയില്‍ വെയ്റ്റിം ഷെഡില്‍ വന്നു നിന്നു. അപ്പോള്‍ പോത്തുകളെയും തെളിച്ച് കൊണ്ട് ഒരാള്‍ പോകുന്നു."???!!!!'' അവന്‍ വന്നവരുടെ മകനാത്രെ..മൂന്നു വയസ്സ് പ്രായമായ കുഞ്ഞ് മാമാ...എന്ന് വിളിച് അയാളുടെ അടുത്തേക്കോടി... പക്ഷെ,  കൈ കൊണ്ടും കണ്ണ് കൊണ്ടും ആഗ്യം കാണിച്ച് അവന്‍ നടന്ന് പോയി...(പിന്നില്‍ പോലീസുകാര്‍ അയാളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നുണ്ടായിരുന്നു.)
സമയം 12.50. ശഫീഖ് ഷായെ കാത്തിരുന്ന് മടുത്തു. ജുമുഅ തുടങ്ങാനായി. ഞാന്‍ ഷാ ക്ക് വിളിച്ചു. നല്ല പരുമാറ്റമുള്ള ശബ്ദം മറുവശത്ത്. ശബ്ദം കേട്ടപ്പള്‍ തന്നെ അദ്ദേഹം ഒരു മാന്യനാണെന്ന് എനിക്ക് തോന്നി. പത്തുമിനുട്ടിനകം അദ്ദേഹം അടുത്തെത്തി. സുഖ വിവരങ്ങളന്വേഷിച്ച് അദ്ദേഹം നമ്മെയും കണ്ട് ജയില്‍ കവാടത്തിനടുത്തേക്ക് നടന്നു. ഇടുങ്ങിയ ഡോര്‍ വഴിയിലൂടെ ഞങ്ങള്‍ അകത്ത കയറി. പേരും അഡ്രസും അവര്‍ അക്ഷരത്തെറ്റ് കൂടാതെ എഴുതിയെടുത്തു. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും വാങ്ങിവെച്ചു. കാരണം തിരക്കിയപ്പോള്‍ ശഫീഖാക്ക 'പള്ളി' എന്ന് പറഞ്ഞ് അകത്ത് കയറി. സുവിശാലമായ ജയില്‍ വളപ്പിലൂടെ ഞങ്ങള്‍ മുറ്റത്തേക്കിറങ്ങി.വൃത്തിയുള്ള മുറ്റം. എ.ബ്ളോക്ക്, ബി.ബ്ളോക്ക്, സി.ബ്ളോക്ക് എന്നിങ്ങിനെ ബ്ളോക്കുകളായി തിരിച്ചിരിക്കുകായണ് ജയില്‍. കുറ്റവാളികളുടെ ക്വോളിറ്റി അനുസരിച്ചായിരിക്കും അവരെ ഈ ബ്ളോക്കുകളില്‍ പാര്‍പ്പിക്കുക. ബ്ളോക്കുകള്‍ക്കു ചുറ്റും ഹരിത മനോഹരമായ പൂന്തോട്ടങ്ങള്‍. ജയിലാളികളുടെ സംഭാവനായണ് ഈ പൂന്തോട്ടവും തേന്‍ നുകരാന്‍ വരുന്ന പൂമ്പാറ്റകളും. 
സെല്ലുകള്‍ക്ക് മുന്നില്‍ ഏതോ ലോകത്തേക്ക് കണ്ണും നട്ട് ഇരിക്കുന്നവര്‍. ചിലര്‍ ഇപ്പോഴും സെല്ലിനകത്താണ്. വരാന്തയില്‍ ഇരുന്ന് പത്രം വായിക്കുന്നവര്‍, നോവല്‍ വായിക്കുന്നവര്‍(ഭാവിയെ വരച്ചെടുക്കുകയാണവര്‍). വിശാലമായ പ്ളേ ഗ്രൌണ്ട്...! കണ്ടപ്പോള്‍ ആകെപ്പാടെ ഒരു ഞെട്ടല്‍. നാട്ടില്‍ പോലുമില്ലാത്ത സൌകര്യങ്ങള്‍. ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലൂടെ ഞങ്ങല്‍ മുന്നോട്ട് നടന്നു. 
എനിക്ക് മൂത്രമൊഴിക്കണം(ഇന്ന് പ്രത്യേകിച്ച്, കാരണം വായിച്ച് കേട്ടിട്ടുള്ള ജയിലിലെ ബാത്രൂം എനിക്ക് കാണണം). ഞാന്‍ ശഫാഖ് ഷായോട് പറഞ്ഞു. കൈ ചൂണ്ടി 'ദാ.. അവിടെ പോയ്ക്ക്വോ...' ബാത്ത് റൂമിനരികെയിരുന്ന് ഒരു 'പുള്ളി' ഭക്ഷണം കഴിക്കുകയാണ്. പ്ളേറ്റ് 'നിറയെ ചപ്പാത്തി..' ഒരു ബാത്രൂമില്‍ കയറി. ബക്കറ്റും കപ്പും എല്ലാം ദ്വാരം വീണിരിക്കുന്നു. അടുത്ത ബാത്ത് റൂമില്‍ കയറി. അവിടെയും അങ്ങനെത്തന്നെ... യാ... എന്താ ഇങ്ങനെ..? ഇതാണോ ജയിലിലെ ശിക്ഷ...! കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഓട്ടകള്‍ ആണിയടിച്ച് ഉണ്ടാക്കിയതാണ്. ഹോ.. എന്തൊരു കഷ്ടം..   'ശിക്ഷ' കണ്ടപ്പോല്‍ ദയ തോന്നി.
മൂത്രമൊഴിച്ച് ജയില്‍ പള്ളിയുടെ ഹൌളിന്‍ കരയിലെത്തി. നല്ല വൃത്തിയുള്ള ഹൌളും പരിസരവും. പള്ളിക്കപ്പുറത്തെ റൂം ക്രിസ്ത്യന്‍ ചര്‍ച്ചാണ്. അതിനപ്പുറത്തേത് അമ്പലവും... ഒരു കൊച്ചു റൂമാണ് പള്ളി. അതില്‍ മിഹ്റാബും മിമ്പറയും വാളും മുസല്ലയും. പിന്നെ അലമാര നിറയെ മുസ്ഹഫും ദിക്റ് കിതാബുകളും. ഉള്ളില്‍ കയറിയാല്‍ നാട്ടിന്‍ പുറം ഓര്‍മ്മവന്നു. 
ഹൌളിലെ സ്റീല്‍ കപ്പും ആണികൊണ്ട് ദ്വാരം ഉണ്ടാക്കിയിരിക്കുന്നു. നാലഞ്ച് വട്ടം വെള്ളം കോരി അയച്ചപ്പോഴാണ് കാലൊന്ന് നനഞ്ഞത്. ശരിക്കും ഒരു ശി....
വുളു എടുത്ത് പള്ളിയില്‍ കയറി. വെളുത്ത ഹാഫ് കൈ ഷര്‍ട്ടും വെള്ള മുണ്ടുമാണ് ജയിലിലെ വേഷം. റൂം നിറയെ സ്വഫായി ഇരിക്കുകയാണ് അവര്‍. പലരും ദിക്റിലും അല്‍-കഹ്ഫ് പാരായണത്തിലുമാണ്. ശാന്ത സുന്ദരമായ ഖുര്‍ആനികായത്തുകള്‍ അവരുടെ ഹൃദയത്തെ കുളിര്‍ കൊള്ളിക്കുന്നുണ്ടാവണം.
അല്‍പം നേരം കഴിഞ്ഞ് ശഫീഖ് ഷാ പ്രസംഗിക്കാന്‍ പറഞ്ഞു. 'ഞാനെല്ല. അനസാണ് പ്രസംഗിക്കാന്‍' സുന്നത്ത് നിസ്കരിക്കുകയായിരുന്ന അനസിനെ ചൂണ്ടി ഞാന്‍ പറഞ്ഞു. ചിരച്ചുകൊണ്ട് ശഫീഖ് ഷാ പറഞ്ഞു'ഖുത്ബയും പ്രസംഗവും എല്ലാം ഒന്ന് തന്നെ.വാളും പരിചയും പിടിച്ച് കൊമ്പത്ത് കയറിയാലേ ഖുത്ബയാവൂ...' ശഫീഖ് ഷാ അടുത്തിരിക്കുന്നയാളെ നോക്കി പുഞ്ചിരിച്ചു. ശഫീഖ് ഷാ ജമാഅത്ത് ആശയക്കാരനാണ്. തലയില്‍ തൊപ്പിയില്ലെങ്കിലും നീട്ടിവളര്‍ത്തിയ താടിയുണ്ട്.ഗാംഭീര്യത്തോടെ...
അനസ് പ്രസംഗം തുടങ്ങി. ഇരുപത് മിനുട്ട് പ്രസംഗം.ശേഷം ഖുതുബയും. വിറക്കുന്ന കാലുകളുമായി ആദ്യമായിട്ടാണ് മിമ്പറില്‍ കയറുന്നത്. അതും ഈ കൊടും കുറ്റവാളികള്‍ക്ക് മുന്നില്‍. കയ്യില്‍ ധൈര്യത്തിന് ഒരു വാള് പോലുമില്ലാതെ. പടികളോരോന്നായി കയറാന്‍ തുടങ്ങി. "അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വബറകാത്തു.....'' "അല്‍ ഹംദു ലില്ലാ.....ഹ്'' ശ്ശോ... ഇരിക്കാന്‍ മറന്നു. മുക്രിപ്പുള്ളി രണ്ടാം ബാങ്ക് കൊടുത്തപ്പോഴാണ് എനിക്കോര്‍മ്മ വന്നത്. ആകെ ചമ്മിപ്പോയി. അല്‍പനേരം അവിടെ തന്നെയിരുന്നു. പിന്നെ മെല്ലെ ഒന്നുമറിയാതെ ഇരുന്നു. 
പേടികളെല്ലാം പോയി തുടങ്ങി. നബാതി കിതാബ് തുറന്ന് പാരായണം തുടങ്ങി. ഇന്നലകളില്‍ ഒറ്റക്കിരുന്ന് പരിശീലിച്ചിരുന്ന സുന്ദരമായ രീതികളും ഈണങ്ങളും ഒന്നും ചെലവായില്ല. എങ്ങനെ ചെലവാകാനാ... ഇത് ജയിലല്ലേ... പേടിയുടെ ഓരോ അഴികളും തുറക്കപ്പെടാന്‍ തുടങ്ങി. നിസ്കാരത്തിന് നേത്രത്വം നല്‍കി. സമയം 1.45, നിസ്കാരം കഴിഞ്ഞ് ജയിലാളികളെ പരിചയപ്പെടാന്‍ തുടങ്ങി. പുഞ്ചിരിച്ച് കൊണ്ട് ഓരോരുത്തരായി അടുത്ത് വന്ന് സലാം പറഞ്ഞ് കൈ പിടിച്ചു. ദുആ ചെയ്യാന്‍ പറയുന്നവര്‍, ചിലര്‍ നല്ല കമ്പിനിയാകുന്നു. ചിലരുടെ വാക്കുകള്‍ ഇടറുന്നു. കുടുംബത്തെയോര്‍ക്കുമ്പോള്‍....കുഞ്ഞുമോളെയോര്‍ക്കുമ്പോള്‍....കണ്ണില്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെ തിരച്ചിലുകള്‍...ഒരു പ്രാര്‍ത്ഥനക്കായ്..
മലപ്പുറം ജില്ലയിലെ കോഡൂര്‍ സ്വദേശി അടുത്ത് വന്നു. കൈ പിടിച്ച് കുശലങ്ങള്‍ പറയാന്‍ തുടങ്ങി. നിങ്ങള്‍ എങ്ങനെ എത്തി...."അതോ...ജെസ്റൊരു കൊല'' അയാള്‍ ചിരിച്ചു. "വാക്ക് തര്‍ക്കം കുടുംബപ്രശ്നമായി, പിന്നെയത് ഒരു കൊലയായി മാറി.ഒരു വര്‍ഷത്തോളമായി ഇവിടെ വന്നിട്ട്. വിധിയെന്തെന്നറിയില്ല'' നെറ്റിയില്‍ തൂങ്ങിയാടുന്ന മുടിക്കെട്ടുകള്‍ മേല്‍പോട്ടുയര്‍ത്തി തലയൊന്ന് കുലുക്കി അയാള്‍ എന്റെ കൈവിട്ടു. കണ്ണില്‍ ചെറുചാലുകള്‍ തീര്‍ത്ത് അയാള്‍ പുറത്തിറങ്ങി. 
ഇപ്പോള്‍ കൊലയാളികള്‍ക്കും കൊടും ഭീകരര്‍ക്കുമിടയിലാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഓര്‍ക്കുമ്പോള്‍ പേടി തോന്നി. പണ്ട് കള്ളനെ പേടിച്ച് രാത്രിയില്‍ മൂത്രമൊഴിക്കാന്‍ പോലും പേടിച്ചിരുന്ന കാലങ്ങളോര്‍മ്മ വന്നു. ഇപ്പോള്‍ ശരിക്കും ഞങ്ങള്‍ക്ക് കള്ളന്മാര്‍ക്കും കൊലയാളിക്കൊമ്പന്മാര്‍ക്കുമിടയില്‍ തന്നെ. പക്ഷെ, ഇപ്പോള്‍ അവരുടെ മനസിന്റെ താളങ്ങളെല്ലാം മാറിയതായി അനുഭവപ്പെടുന്നു. കാരഗൃഹം അവരുടെ മനസ്സനെ ലോലമാക്കിയിരിക്കണം. ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്ന പ്രതിജ്ഞയോടെ...
തന്റെ ജീവിതത്തിന്റെ പകുതി ഭാഗവും ഈ ജയിലില്‍ കഴിച്ചു കൂട്ടിയവരുമുണ്ട്. എങ്കിലും താന്‍ ചൈതുകൂട്ടിയ പാപങ്ങളെയോര്‍ത്ത് അവര്‍ ഒരായിരം തവണ പശ്ചാതപിച്ചിരിക്കണം. നല്ലൊരു നാളെയെ കാത്ത്. ജയിലാളികളോരോരുത്തരോടായി സലാം പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. 
പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാത്തിരിപ്പിന്റെയും ഏതോ ലോകത്തേക്ക് അവര്‍ നടന്നു നീങ്ങി. 
ജയില്‍, അതൊരു സുഖവാസ കേന്ദ്രമാണ്. ചിരകാല സ്വപ്നങ്ങളെയെല്ലാം തിരുത്തിയെഴുതി പുതിയ പദ്ധതികളുമായി അവര്‍ മുന്നോട്ട് പോകുന്നു. ഏതോ ഒരു നിമിഷത്തില്‍ താന്‍ താനല്ലാതെയായി മാറിയപ്പോള്‍ സംഭവിച്ചതായിരുന്നു ഇവയെല്ലാം. എന്തിനാണ് ജയിലുകള്‍ നിര്‍മ്മിക്കുന്നത്? എന്തിനാണ് ശിക്ഷയും വിചാരണയും കോടതിയും വക്കീലും കാക്കിയണിഞ്ഞ് നില്‍ക്കുന്ന പോലീസുകാരും?
ഇത്തരം ചോദ്യങ്ങള്‍ക്ക് ഖുര്‍ആന്‍ മറുപടി തന്നു. ഹദീസ് അതിന് വിശദീകണവും നല്‍കി. തന്റെ ജീവിത ശുദ്ധിയിലൂടെ റസൂല്‍ അത് ലോകത്തിന് പഠിപ്പിച്ചു തന്നു. സ്വഹാബാക്കള്‍ അതിനെ നാനാമൂലകളിലും  പ്രകാശ പൂരിതമാക്കി.
മനുഷ്യന് തിന്മകളില്ലാത്ത ജീവിതം അസാധ്യമാണ്. അതിനാല്‍ കോടതിയും വക്കീലും പോലീസും ജയിലുമെല്ലാം നാടിന്റെ സംരക്ഷണത്തിന് അത്യാവശ്യവും. ഒരു സന്ദര്‍ശകനായി ജയിലിലെത്തിയ എനിക്ക് ജയില്‍ ഒരു സ്വര്‍ഗമായിട്ടാണ് അനുഭവപ്പെട്ടത്. സ്വൌകര്യങ്ങളും സുഖലോലുപദകളും നിറഞ്ഞ് ഈ മുറ്റത്ത് സ്നേഹം നല്‍കാന്‍ പോലീസുകാരുണ്ട്. അവര്‍ക്ക് വേണ്ടതെല്ലാം അവിടെയുണ്ട്. വായിക്കാന്‍, എഴുതാന്‍....
ജയില്‍ ജീവിതം ചിലരെ സാഹിത്യകാരാക്കി. മറ്റുചിലരെ  ബുദ്ധി ജീവികളും ചിന്തകന്മാരുമാക്കി. ചിലര്‍ അഴിയെണ്ണിയെത്തിയ ശേഷം സാമൂഹിക പ്രവര്‍ത്തകനായി മാറി. എല്ലാ നന്മകള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ അവര്‍ മുന്നോട്ടിറങ്ങി. എങ്കിലും ചിലരുടെ തലയിലെഴുത്ത് മായിക്കാന്‍ ആ തടങ്കല്‍ പാളയങ്ങള്‍ക്കായില്ല. അവര്‍ തങ്ങളുടെ മുന്‍ചെയ്തികളുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. കൂടെ ഒരു പറ്റം ഗുണ്ടാ സംഘങ്ങളെയും... അവരുടെ ജീവിതവും വരും നാളെകളില്‍ ഈ തടവറയില്‍ തളച്ചിടാനുള്ളതായിരിക്കണം. ഒരുപാട് പിന്‍ഗാമികളെ സംഭാവനചെയ്ത് അവര്‍ കുപ്രസിദ്ധിയുമായി ഇല്ലാതാവുന്നു.
ശഫീഖ് ഷായുടെ വിശദീകരണവും ഇത് തന്നെയായിരുന്നു. ജയിലിലെ പീഢനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പുഞ്ചിരിയായിരുന്നു മറുപടി. ശബ്ദം കുറച്ച് ശഫീഖ് ഷാ കാര്യം പറയാന്‍ തുടങ്ങി: "അതൊരു കഥയാണ്. സീനിയര്‍ പുള്ളകളെ കൊണ്ട് പുതുതായെത്തിയ പുള്ളികളെ തല്ലിക്കുക. ജെസ്റൊരു സിനിമാ സ്റൈല്‍...''
ജയില്‍ വളപ്പിലെ തണല്‍ മരത്തില്‍ നിന്നും ചിറകടിച്ച് കാക്കകള്‍  മതിലും കടന്ന് എങ്ങോ  പാറിയകന്നു. അവര്‍ക്കെന്താ ജയിലില്‍. അവരെന്ത് തെറ്റായിരിക്കും ചെയ്തിരിക്കുക. അവര്‍ക്കിടയിലും ജയിലും പൊല്ലാപ്പും ഉണ്ടാകുമോ..?
ഏറെ നേരത്ത സംസാരത്തിന് ശേഷം ജയില്‍ വാഡന്‍മാരുടെ അകമ്പടിയോടെ ഞങ്ങല്‍ പുറത്തിറങ്ങി. ഏതോ ലോകത്തില്‍ നിന്നും പുറത്തിറങ്ങിയത് പോലെ. സാധനങ്ങള്‍ തിരിച്ച് വാങ്ങി ശഫീക്ക് ഷായുടെ ബൈക്കിനടുത്തെത്തി. ഇനി നമുക്ക് പുറപ്പെടാം....ശഫീഖ് ഷാ വണ്ടിയില്‍ കയറി. ഞങ്ങളോടും ബൈക്കില്‍ കയറാന്‍ പറഞ്ഞു. 'മൂന്ന് പേര്‍ എങ്ങനെ ഒരു ബൈക്കില്‍..? അതും ഈ സെന്റര്‍ ജയിലില്‍ വെച്ച്...?' ശഫീഖ് ഷാ ചിരിച്ചു. "ഇതൊക്കെ നമ്മുടെ ആള്‍ക്കാരാ...നിങ്ങല്‍ ധൈര്യമായി കയറിയിരുന്നോളൂ...'' ബൈക്ക് സ്റാര്‍ട്ട് ചെയ്ത് ജയില്‍ ഗൈറ്റിനുമുന്നില്‍ നില്‍ക്കുന്ന പാറാവുകാരുടെ മൂക്കിന്‍ കീഴിലൂടെ നിയമങ്ങളെ കാറ്റില്‍ പറത്തി ഞങ്ങല്‍ പ്രധാന കവാടത്തിലേക്ക് കുതിച്ചു. 
ഞങ്ങള്‍ ബൈക്കില്‍ നിന്നിറങ്ങി. ഉച്ചഭക്ഷണം...എന്റെ കൂടെ വരുന്നോ...? ഇല്ല. ഞങ്ങള്‍ ശക്തന്‍ സ്റാന്റില്‍ നിന്നും ഭക്ഷണം കഴിച്ചോളാം എന്ന് പറഞ്ഞ് പ്രധാന കവാടവും കടന്ന് വിയ്യൂര്‍ റോഡിലേക്കിറങ്ങി, തൃശൂര്‍ ബസ്റാന്റിലേക്ക് ബസും കാത്ത്... "ഒരിക്കലും ഈ കാരാഗൃഹത്തില്‍ എത്തിക്കരുതേ ..''എന്ന പ്രാര്‍ത്ഥനയോടെ.







Tuesday, January 1, 2013

തിരിച്ചറിവ്



തിരിച്ചറിവ്

ഡല്‍ഹിയിലെ മാനഭംഗ വാര്‍ത്ത വായിച്ച ശേഷം
ഞാനും ഉറക്കവും
തമ്മിലുള്ള അകലം
നശ്ചയിച്ചിരുന്നത് ഈ
കൊതുകുകളായിരുന്നു,
റോഡരികിലും, പഞ്ചായത്ത്
കിണറിന്റെ ആള്‍മറയിലും
'സൂക്ഷിക്കുക' എന്നെഴുതിയിരിക്കുന്നു.
വല വിരിച്ചും, ഇ-ബാറ്റ്
വീശിയും പോരാട്ടം
അവസാനിക്കുമ്പോള്‍
കൈയടിയൊച്ചയോടെ
സാഹസികാഭ്യാസം കഴിഞ്ഞ്
തിരിച്ച് പോകും,
വയറ് നിറച്ച്.
ഇന്ന് ഗ്യാലറി ശൂന്യമാണ്.
ഇ-ബാറ്റും പിടിച്ച് പിച്ചില്‍
നില്‍ക്കാന്‍ തുടങ്ങിയിട്ട്
നേരമേറെയായി.
ഒടുവില്‍
മാസ്ക് ധരിച്ചെത്തിയ
പെണ്‍കൊതുകു പറഞ്ഞു:
"ഞങ്ങള്‍ക്ക് ഇന്ത്യക്കാരെ പേടിയാണ്''

Monday, December 31, 2012



പ്രികൃതിയെ ഞാന് സ്നേഹി്കകുന്നു
പ്രകൃതി എന്നെയും
ഈ 
ചിത്രത്തലെ ഞാന് 
അല്ലെങ്കില് പ്രകൃതിയലെ ഞാന്
എന്നിലെ പ്രകൃതി
നിങ്ങള്ക്കെന്തും പറയാം..
ഞാന് ഈ മലയോളം വളരും മുന്പ്
ഈ മല ഇടിഞ്ഞ് ഇല്ലാതാവും മനു്പ്....


Sunday, April 18, 2010

ഒരു വേനല്‍ ഡയറി

പാല്‍ ചുരത്താന്‍
അകിടില്‍ തടവിയ അമ്മ -
യുടെ കണ്ണുകള്‍ തെങ്ങുകയാന്‍
ഒരിറ്റു കന്നീരിനായ്

കൈ വേലികളില്‍ പിടിചു
പിച്ച വെച്ച് നടന്നിരുന്ന പാലങ്ങളില്‍
ഇന്ന് ദാഹത്തിന്റെ കാലൊച്ചകള്‍
മുഴാങ്ങുന്നു
പാവം മല്‍സിയങ്ങള്‍
അവര്‍
ഇന്നലയിലെ വെള്ള പചിലുകളും
മഴയുടെ സ്നേഹ സല്ലാപങ്ങളും
കണ്ടിരുന്നില്ല
നിളയുടെ മാറില്‍ നിന്നും ഒലിച്ചിറങ്ങുന്ന
നീര്ച്ചലുകളില്‍ വരക്കുകയാനവരുടെ
ലോഒകം .
മഞ്ഞയും പച്ചയും കറുപ്പും ,
നിറഞ്ഞ വെള്ള -
ക്കുപ്പികളില്‍ -നാളയുടെ
ദാഹ ശമനികല്‍ . .....
ശുദ്ദ വായുവും നീരുറവകള്‍ ,
എ ല്ലാം മരിക്കുന്നു .
ഒരിറ്റു കന്നീരിനായി തുറന്ന
കണ്ണുകള്‍ക്ക്‌ മുകളിലും
ഒരു
ചിലന്തി വല കെട്ടുന്നു ....